മലപ്പട്ടത്ത് പ്രതിഷേധ പ്രകടനം നടത്തി.




മലപ്പട്ടം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന ടി. കെ ഗോവിന്ദൻ പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്-വുമായ് കൈകോർത്തതും തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതും “വർഗവഞ്ചന”യാണെന്ന് ആരോപിച്ച് മലപ്പട്ടത്ത് പാർട്ടിയും അനുഭാവികളും ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി. ജയരാജൻ, എം. വി ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. വി. ഗോപിനാഥ്, എന്നിവർ നേതൃത്വം നൽകി. മലപ്പട്ടം സെന്റർ പരിസരം മുദ്രാവാക്യങ്ങളാൽ മുഖരിതമായി. “പാർട്ടി വിശ്വാസത്തെ വഞ്ചിച്ച നീക്കമാണ്” എന്നാരോപിച്ച് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ നേതാക്കൾ സംസാരിച്ചു. പാർട്ടിയുടെ അടിത്തറ തകർക്കാൻ ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പ്രവർത്തകരുടെ ഐക്യവും പ്രതിബദ്ധതയും ഉപയോഗിച്ച് മുന്നോട്ട് പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01