കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കഞ്ഞികൃണന്റെ അനുഭാവി ചെമ്മീന്‍ കൃഷിക്കായി നിര്‍മിച്ച ഷെഡ്ഡ് തീയിട്ട് നശിപ്പിച്ചത് തന്റെ അറിവോടെയാണെന്ന ആരോപണത്തില്‍ മറുപടിയുമായി ടി ഐ മധുസൂദനന്‍. പയ്യന്നൂരില്‍ കാണുന്നത് വ്യക്തിവിദ്വേഷത്തിന്റെ രൂക്ഷമായ ഭാവങ്ങളെന്നാണ് മധുസൂദനന്റെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാന ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് ഒരാള്‍ നടത്തിയ ആദ്യ പ്രതികരണം തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ്. വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന അടങ്ങാത്ത പക അവസരം കിട്ടുമ്പോള്‍ എല്ലാം ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിയെ അടര്‍ത്തിമാറ്റി ആക്രമിക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ടി ഐ മധുസൂദനന്റെ ആളുകള്‍ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗമെന്നും ആരോപണമുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സംഭവം നടന്നയുടന്‍ അതിനു പിന്നില്‍ താനാണെന്ന് പരാതിക്കാരന്‍ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ നടത്തുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണ് പയ്യന്നൂരില്‍ കണ്ടതെന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു. ഇന്നലെയാണ് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടതായി പരാതി ഉയര്‍ന്നത്. ഇയാള്‍ ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡ്ഡിനായിരുന്നു തീയിട്ടത്. ടി പുരുഷോത്തമന്‍ എന്നയാളുടെ ഷെഡ്ഡിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം സിപിഐഎമ്മിനെതിരെ പുരുഷോത്തമന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പയ്യന്നൂര്‍ മുല്‍ എംഎല്‍എ ടിഐ മധുസൂദനന്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ ഉണ്ടായ കൊലവിളികളില്‍ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലയാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മുന്‍പ് വീടിന്റെ ചില്ലടക്കം വാളുപയോഗിച്ച് തകര്‍ത്തിരുന്നതായും ടി ഐ മധുസൂദനന്റെ ആറിവോടെയാണ് ആക്രമണം നടന്നതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.






0 تعليقات