കേരളം തന്റെ കർമ്മഭൂമിയാണെന്ന് സ്മരിച്ചുകൊണ്ട്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി. രാഷ്ട്രീയ പാർട്ടികളുമായി വിശദമായ ചർച്ചകൾ നടത്തിയ അദ്ദേഹം, കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) പ്രവർത്തനങ്ങൾ സുതാര്യമാണെന്നും അർഹരായ ഒരാളെപ്പോലും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിലവിൽ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1.31 കോടി പുരുഷന്മാരും, 1.38 കോടി വനിതകളും, 277 ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.ഐ.ആറിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മികച്ച രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും, പരാതികളുള്ളവർക്ക് വിജ്ഞാപനം വരുന്നത് വരെ പരിഹാരത്തിന് സമയമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
.jpg)



Post a Comment