കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലാണ് സംഭവം.  സെമിത്തേരിയുടെ മതില്‍ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ലഹരി ഉപയോഗിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീല്‍സും പുറത്തുവന്നിട്ടുണ്ട്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച്‌ കുരിശ് തലകീഴായി പിടിച്ചാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍സിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പള്ളി കൈക്കാരന്റെ പരാതിയില്‍ നാല് യുവാക്കള്‍ക്ക് എതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസ് എടുത്തു.