ശ്രീകണ്ഠപുരം:കാവുമ്പായി സമര സേനാനി ഇ.കെ. നാരായണൻ നമ്പ്യാരുടെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ശ്രീകണ്ഠപുരത്ത് ടി.വി കമ്മാരൻ നമ്പ്യാർ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി. ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സി.പി. ഐ ജില്ലാ കൗൺസിൽ അംഗം ടി.കെ. വത്സലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പയ്യൻ ഷൈജു, കെ.സി. കൃഷ്ണൻ, അഡ്വ കെ .പി സജീഷ്, അഡ്വ: സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സി.പി. ഐ ശ്രീകണ്ഠപുരം ലോക്കൽ സെക്രട്ടറി ടി.പി. സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് പി.കെ മധുസൂദനൻ നേതൃത്വം നൽകി. സി. രവീന്ദ്രൻ, ടി.കെ. വത്സലൻ, പയ്യൻ ഷൈജു, കെ.സി കൃഷ്ണൻ ടി.പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.






0 Comments