കേരളത്തിലെ പാചകവാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ



കേരളത്തിലെ പാചകവാതക പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പാചക വാത‍ക ലബ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഹോട്ടലുകളെ ആശ്രയിച്ച് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഈ പ്രതിസന്ധി കാരണം ദുരിതത്തിലാകും. പാചകവാതകം ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലുൾപ്പെടെ പാചക വാതക പ്രതിസന്ധി നേരിടുന്നത്. റമ​ദാൻ മാസമായതിനാൽ പാചക വാതക പ്രതിസന്ധി ഇങ്ങനെ പോയാൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. സാധാരണ ജനങ്ങൾ ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ദൈനംദിന ജീവിതത്തെ ഈ പ്രശ്നം ബാധിക്കുമെന്നതിനാൽ കേന്ദ്ര സർക്കാർ എത്രയും വേ​ഗം പ്രശ്നത്തിൽ ഇടപെടേണ്ടത് അനിവാര്യമാണ്. ആവശ്യമെങ്കിൽ ബജറ്റ് വിഭവങ്ങളിൽ നിന്നും സബ്സിഡി നൽകി സംരക്ഷണം നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

AD01