പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് മന്ത്രി റിയാസിന്റെ രാഷ്ട്രീയ ജീവിതം. രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവർത്തന പാരമ്പര്യം എന്താണ് എന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. എൻ എച്ച് 66 ഉദ്ഘാടന വേദിയിൽ മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവന തരാം തരംതാണതാണ്. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നതാണ് ജനാധിപത്യ മര്യാദ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നത് രാഷ്ട്രീയ അൽപ്പത്തരമാണ് എന്നും മന്ത്രി വിമർശിച്ചു. മുഹമ്മദ് റിയാസ് എട്ടാം ക്ലാസിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. വിവാഹത്തിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അദ്ദേഹം രാഷ്ട്രീയത്തിലുണ്ട്. ഓട് പൊട്ടിച്ച് ഇറങ്ങിയ ആളൊന്നുമല്ലല്ലോ റിയാസ് എന്നും മന്ത്രി ചോദിച്ചു. രാജീവ് ചന്ദ്രശേഖരൻ സ്റ്റേജിൽ കയറിയത് ഏത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. രാജീവ് ചന്ദ്രശേഖരന് കൊമ്പുണ്ടോ? വലിഞ്ഞുകയറി സ്റ്റേജിൽ ഇരുന്ന ശേഷം യോഗ്യതയുള്ളവരെ പുറത്താക്കുകയാണ് ചെയ്തത്. വികസന കാര്യത്തിൽ രാഷ്ട്രീയം കളിക്കാതെ വസ്തുത സംസാരിക്കാൻ ബി ജെ പി തയ്യാറാകണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

.jpg)

Post a Comment