കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

 



കണ്ണൂർ: വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കോളേജ് ജീവനക്കാരിയായ യുവതി മരണമടഞ്ഞു. കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്.ഇന്നലെ രാത്രി വീടിന്റെ ടെറസിൽ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്. മക്കൾ: സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്. സഹോദരങ്ങൾ:സജീഷ്, സജിന സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.



Post a Comment

Previous Post Next Post

AD01