രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ


യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ‍ഡി സതീശനും പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.



Post a Comment

Previous Post Next Post

AD01