സ്വർണവില അല്‍പം കൂടി; എങ്കിലും ഇന്നും അനുകൂല സാഹചര്യം

 

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ജ്വലറികളില്‍ ചെറിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ആഭരണ വിപണി വലിയ രീതിയില്‍ സജീവമായിട്ടില്ല. വില നന്നായി കുറഞ്ഞാലേ വിപണി സജീവമാകാനുളള സാധ്യത കാണുന്നുള്ളൂ എന്നാണ് സ്വര്‍ണവ്യാപാരികള്‍ പറയുന്നത്. ഇറാന്‍ -ഇസ്രയേല്‍ യുദ്ധം ഉടന്‍ അവസാനിക്കില്ല എന്ന സൂചനയാണ് വില കുറയാന്‍ കാരണം. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വര്‍ണ വില കുറഞ്ഞ്. പല രാജ്യങ്ങളും സ്വര്‍ണം വിറ്റ് ഡോളറും യൂറോയും സ്വന്തമാക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഈ നിലപാട് സ്വീകരിച്ചാല്‍ സ്വര്‍ണവില ഇനിയും ഇടിയും. എന്നാല്‍ യുദ്ധം അവസാനിക്കുകയാണെങ്കില്‍ ഓഹരിവിപണി മുന്നേറുകയും ക്രൂഡ് ഓയിലിന്റെ വില കുറയുകയും ചെയ്യും. അങ്ങനെ ആയാല്‍ സ്വര്‍ണവില ഉയരാന്‍ തുടങ്ങും.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില അല്‍പം വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,06,120 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 13,265 രൂപയും. ഇന്നലെ മാറിയ ഒടുവിലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 120 രൂപ പവനും 15 രൂപ ഗ്രാമിനും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,905 രൂപയും പവന് 87,240 രൂപയുമാണ് ഇന്നത്തെ വിപണിവില. അതുപോലെ തന്നെ 14 കാരറ്റിന് പവന് 67,920 രൂപയും 9 ഗ്രാമിന് 43,800 രൂപയും. വെള്ളി വിലയിലും വ്യത്യാസമുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

  • മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
  • ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
  • ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
  • ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760
  • ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240
  • ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720
  • ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 - രാവിലെ 1,16,320
  • ഉച്ചയ്ക്ക് ശേഷം - 1,15,920
  • മാര്‍ച്ച് 18 - 1,15,440
  • മാര്‍ച്ച് 19 - രാവിലെ 1,13,400
  • ഉച്ചയ്ക്ക് ശേഷം 1,11,400
  • വൈകുന്നേരം -1,10,200
  • മാര്‍ച്ച് 20 - 1,09,240
  • മാര്‍ച്ച് 22 - 1,07,040
  • മാര്‍ച്ച് 23 -രാവിലെ 1,02,680
  • ഉച്ചയ്ക്ക് -99,480
  • വൈകുന്നേരം(രണ്ട് തവണ)-
  • 1,01,080, 1,05,080
  • മാര്‍ച്ച് 24 - രാവിലെ 1,02,920
  • ഉച്ചയ്ക്ക് ശേഷം -1,04,800
  • മാര്‍ച്ച് 25 - രാവിലെ 1,07,560
  • ഉച്ചയ്ക്ക് ശേഷം -1,08,200
  • മാര്‍ച്ച് 26 -രാവിലെ 107720
  • ഉച്ചയ്ക്ക് ശേഷം - 1,06,000

സ്വര്‍ണത്തിന്റെ ഇപ്പോഴുള്ള മെല്ലെപ്പോക്കിനെ അധികം വിശ്വസിക്കാന്‍ കഴിയില്ല എന്നുതന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പണപ്പെരുപ്പ ആശങ്കകളും നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് സുരക്ഷിതമായ ആസ്ഥിയെന്ന നിലയില്‍ സ്വര്‍ണത്തെ തുടര്‍ന്നും ആശ്രയിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് കുറയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്വാഭാവികമായും സ്വര്‍ണവില കുതിച്ചുയരും. വില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ സ്വര്‍ണം വാങ്ങിവയ്ക്കുന്നത് തന്നെയാണ് ബുദ്ധി.



Post a Comment

أحدث أقدم

AD01