മടമ്പം പികെഎം കോളജിന് കെഐആർഎഫ് അവാർഡ്

 





മടമ്പം: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൻ്റെ (കെഐആർഎഫ്) 2025 ലെ ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗം അവാർഡിന് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ അർഹരായി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു ഹയർ എഡ്യൂക്കേഷൻ കൗൺസിൽ  മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസിൽ  നിന്ന് അവാർഡ് ഏറ്റുവാങ്ങി. അധ്യാപക വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനത്തിന്റെ   ശ്രദ്ധേയമായ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി കോളജിൽ നടപ്പാക്കുന്ന വിവിധ അക്കാദമിക്, സഹപാഠ്യ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ അംഗീകാരം. നവീനമായ അധ്യാപന രീതികൾ, ഗവേഷണാധിഷ്ഠിത പഠനം, സമൂഹബന്ധിത പ്രവർത്തനങ്ങൾ എന്നിവക്ക് ഈ കോളജിൽ പ്രത്യേക പ്രാധാന്യം നൽകി വരുന്നുണ്ട്.   

റിപ്പോർട്ട് : തോമസ് അയ്യങ്കനാൽ 








Post a Comment

Previous Post Next Post

AD01