എൻഡിഎ ഇരിക്കൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


പയ്യാവൂർ: എൻഡിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ദേശീയ കൗൺസിൽ അംഗവും കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സി.  രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇടതിനെയും വലതിനെയും മടുത്ത പൊതുജനം പ്രതികാര ബുദ്ധിയോടെ ഇത്തവണ എൻഡിഎക്ക് വോട്ട് ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിയും നിയോജകമണ്ഡലം കമ്മിറ്റി ഇൻചാർജുമായ അജികുമാർ കരിയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ്മാരായ സഞ്ജു, പി.ബി. റോയ്, പി.വി. പത്മനാഭൻ, അരുൺ, സജേഷ്, ജില്ലാസെൽ കോ ഓർഡിനേറ്റർ രമേശൻ ചെങ്കുനി, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ആനിയമ്മ, സംസ്ഥാന കൗൺസിൽ അംഗം എം.ബി. ജോയ്, മനോജ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്  ജയലത എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.വി പുരുഷോത്തമൻ, നിഷാന്ത് കുട്ടാവ്, രജിവൻ, സി.ജി. ഗോപൻ എന്നിവർ നേതൃത്വം നൽകി.     






Post a Comment

Previous Post Next Post

AD01