മഞ്ചേശ്വരം ഉദ്യാവർ മടയിൽ രക്ഷ നഴ്സിംങ് ഹോം & ഹൈടെക്ക് കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു.


26 വർഷക്കാലമായി കണ്ണൂർ ജില്ലയിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായസേവനം കാഴ്ചവെച്ച് നാടിന്റെ സ്പന്ദനം അറിഞ്ഞു രോഗികൾക്ക് ആശ്വാസമായ ഡോക്ടർ ദിനേശ് എൽ സുവർണ MBBS ന്റെ നേതൃത്വത്തിൽ കേരള കർണാടക അതിർത്തിയിലെ തലപ്പാടിയിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തായി കാസർഗോഡ് ജില്ലയിലെ ഉദ്യാവർമടയിൽ രക്ഷ നഴ്സിംങ് ഹോം & ഹൈടെക്ക് കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു.

രക്ഷ നഴ്സിംങ് ഹോമിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈഫുള്ള തങ്ങൾ നിർവഹിച്ചു.രക്ഷ ഹൈടെക്ക് കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മഞ്ചേശ്വരം ഔർ ലേഡി ഓഫ് മേഴ്‌സി ചർച്ച് ഇടവക വികാരി റവ ഫാദർ എഡ് വിൻ ഫ്രാൻസിസ് പിന്റോയും, ഡോക്ടർ കെ ആർ അബ്‌ദുൾ ഖാദറും ചേർന്നു ഉദ്ഘാടനം ചെയ്തു.

എമർജൻസി കാഷ്വലിറ്റിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഹസീന ഹനീഫും,ഹനീഫ് പടിഞ്ഞാറും, മുംതാസ് സമീറയും ചേർന്നു നിർവഹിച്ചു,ഷാജു വാഴപ്പള്ളി, ബിജി,തുടങ്ങിയവർ നേതൃത്വം നൽകി.



إرسال تعليق

0 تعليقات