യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ പി സി സി മെമ്പർ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 2021 ലെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആയി 55 വർഷം ആയി ഇടതുപക്ഷ കോട്ടയായ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടി മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഉമ്മയുടെ നാട് ആയ ചെറുപുഴ ജാനകി മെമ്മോറിയാൽ സ്കൂൾ, കാക്കയംച്ചാൽ സെന്റ് മേരിസ് ഹൈസ്കൂൾ, വയക്കര ഗവ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ. ബിരുദ വിദ്യാഭ്യാസം കണ്ണൂർ എസ് എൻ കോളേജിൽ. തുടർന്ന് ധർമ്മടം പലയാട് കണ്ണൂർ യൂണിവേഴ്സിറ്റി തലശ്ശേരി പലയാട് നിയമകലാലയത്തിൽ നിന്ന് നിയമബിരുദം നേടി.അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ഉപ്പയിൽ ആവേശം ഉൾക്കൊണ്ടു കോൺഗ്രസ് പാർട്ടിയുടെ ബാല സംഘടന ആയ ജവാഹർ ബാലജനവേദിയിലൂടെ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കം. ജവഹർ ബാലജന വേദി ബ്ലോക്ക് ജില്ലാ കോർഡിനേറ്റർ, ജില്ലാ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി പദവികൾ വഹിച്ചു. ബാലവേദി ട്രെയിനർ എന്ന നിലയിൽ സംസ്ഥാന വ്യാപകമായി സഞ്ചരിച്ചു സംഘടന വളർത്തിയെടുക്കുന്നതി ൽ നിർണ്ണായക പങ്ക് വഹിച്ചു. മികച്ച രീതിയിൽ ജില്ലാ ക്യാമ്പ്, ജില്ലാ സമ്മേളങ്ങൾ തുടർച്ചയായി നടത്തി നേതാക്കളുടെ പ്രശംസ പിടിച്ച് പറ്റി. കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ സംഘടന തിരഞ്ഞെടുപ്പിൽ സ്വാതന്ത്രമായി നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ എത്തി.. കാസർഗോഡ് ജില്ലയുടെ സംഘടന ചുമതല വഹിക്കുന്നു. കെ പി സി സി യുടെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർ കൂടി ആണ്.. കോൺഗ്രസ് പ്രചാരണ വിഭാഗം ആയ സബർമതി സ്കൂൾ ഓഫ് നാഷണാലിസം ആന്റ് റീസേർച്ച് സെന്റർ സ്ഥാപകൻ കൂടിയാണ്. ലഹരിക്കെതിരെ തലശ്ശേരി രൂപത യുടെ നേതൃത്വംത്തിൽ പ്രവർത്തിക്കുന്ന എ ഡി എസ് യു പ്രവർത്തകനും കോർഡിനേറ്ററും കൂടിയായിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർഥി ആയ ജനവിധി തേടി. 50000 വോട്ടിൽ നിന്ന് വോട്ട് വിഹിതം 70000 ഇൽ അധികം ആയി ഉയർത്തി.. കാൽ ലക്ഷം വോട്ട് അധികമായി നേടുകയും ഇടതു ഭൂരിപക്ഷം എം വി ഗോവിന്ദൻ മാഷ് ആയിരുന്നിട്ട് പോലും ഭൂരിപക്ഷം പകുതി ആയി ഇടത്പക്ഷ താരംഗത്തിലും കുറയ്ക്കുകയും ചെയ്തു. പരാജയപെട്ടിട്ടും 5 വർഷക്കാലമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയത് കോൺഗ്രസ് നേതൃത്വനിരയിൽ ശ്രദ്ധേയനാക്കി.. വിദ്യാർത്ഥി നേതൃത്വ കാലം മുതൽ മികച്ച തീപ്പൊരി പ്രസംഗികൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറിൽ അധികം വേദികളിൽ പ്രാസംഗികനായി തിളങ്ങി. ലക്ഷ്വധ്വീപിലും, തമിഴ്നാട് ഇലും കർണ്ണാടകയിലും, പുതുചേരിയിലും വിവിധ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. നിലവിൽ കാസർഗോഡ് ജില്ലയുടെ സംഘടന ചുമതല വഹിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ്.കോളയാട് ബ്ലോക്ക് ഇൽ കെ പി സി സി മെമ്പർ എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്നു.. മുസ്ലിം ലീഗ് നേതാവും എളയവൂർ ഗ്രാമപഞ്ചായത് മെമ്പർ, മുൻ പള്ളിക്കുന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കണ്ണൂർ നഗരസഭാ മുൻ ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ച വനിതാ ലീഗ് മുൻ ജില്ലാ പ്രസിഡന്റ് ഉം സംസ്ഥാന ജനറൽ സെക്രട്ടറി യുമായിരുന്ന ശ്രീമതി റോഷ്നി ഖാലിദ് ന്റെ യും റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ധർമ്മടം മണ്ഡലത്തിലെ പെരളശ്ശേരി പഞ്ചായത്തിലെ പോതുവാച്ചേരി യിൽ പി ഖാലിദിന്റെയും മകൾ ഡോക്ടർ ഷഹല ആണ് ഭാര്യ.മക്കൾ മുഹമ്മദ് റഷ്ദാൻ(5) , ഇനാറ ഫാത്തിമ (1).താമസം കഴിഞ്ഞ 6 വർഷമായി ധർമ്മടം നിയോജക മണ്ഡലത്തിലെ പൊതുവാച്ചേരി യിൽ ആണ് സ്ഥിരതാമസം. നിയമപഠനം നടത്തുന്നതിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പലയാഡ് ക്യാമ്പസിൽ 5 വർഷം വിദ്യാർത്ഥി ആയിരുന്നു.. ഇക്കാലയളവിൽ ജീവൻ അപകടത്തിൽ ആണെന്ന ഇന്റലിജെൻസ് റിപ്പോർട്ട്‌നെ തുടർന്ന് ഒരു വർഷം 2 പോലീസ് ഗൺമാൻ സുരക്ഷയിൽ ആണ് പഠനം തുടർന്നത്.. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി പോലീസിന്റെയും. ക്യാമ്പസ് രാഷ്ട്രീയ ത്തിലും പൊതുയോഗം ത്തിലും വെച്ച് രാഷ്ട്രീയ എതിരാളികളുടെയും ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. വിവിധ വിദ്യാർത്ഥി, യുവജന, ജനകീയ സമരങ്ങളുടെ ഭാഗമായി 6 തവണ ജയിൽ വാസം അനുഭവിച്ചു.. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിര അംഗം ആയിരുന്നു
നിലവിൽ അഭിഭാഷകനായി പ്രാക്ടീസ് നടത്തുന്നു
വയസ്സ് 36
പിതാവ് :ഹംസ കെ കെ
മാതാവ് :മറിയം ഹംസ
സഹോദരൻ :റാഷിദ് വി പി
ഫോൺ നമ്പർ -9961443165
വാട്സ്ആപ്പ് - 9656823270
.jpg)




Post a Comment