നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിൽ കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് സമ്പൂർണ ഭവനസന്ദർശനം പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനം ടി ഐ മധുസൂദനൻ എംഎൽഎ നിർവഹിച്ചു. പയ്യന്നൂർ മണ്ഡലത്തിൽ ആദ്യമായി സമ്പൂർണ വിവരശേഖരണം പൂർത്തീകരിച്ച പഞ്ചായത്തിലെ കർമ്മ സേന അംഗങ്ങളെ എംഎൽഎ അനുമോദിച്ചു. മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. അനസൂയ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗംഗാധരൻ മാസ്റ്റർ, സിറ്റിസൺസ് റെസ്പോൺസ് ജില്ലാ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, പയ്യന്നൂർ മണ്ഡലം ചാർജ് ഓഫീസർ സി.എം. സുനിൽകുമാർ, ഡോ.രവി രാമന്തളി, ടി.എം. രാജീവ്, ടി.വിജയൻ, അശ്വതി. പി.സി, രമ്യ, മഞ്ജു, അനിത എന്നിവർ സംസാരിച്ചു.





0 تعليقات