ഇന്ന് വനിതാ ദിനം; പ്രതിസന്ധികളുടെ ദുരിതപർവ്വം താണ്ടി ഡോക്ടറാകാൻ ഉണ്ണിമായ; മാതൃകയാണീ പെൺകുട്ടി


ഇരിട്ടി: കാട്ടാനയും കാട്ടുപന്നികളും ഉൾപ്പെടെ സംഹാര താണ്ഡവമാടുന്ന ആറളം ഫാം ആദിവാസി പുനരധിവാസ മേഖല യിലെ ആനക്കാട്ടിലെ പത്താം ബ്ലോക്കിൽ പ്ലോട്ട് 674 ലെ ഉണ്ണിമായ എന്ന മിടുക്കി പ്രതിസന്ധികളുടെ ദുരിതകാലത്തിലെ സഹന പർവം താണ്ടിനടന്നു കയറിയത് എം ബി ബി എസ് എന്ന തൻ്റെ സ്വപ്ന യാഥാർത്ഥ്യത്തിലേക്കാണ്. എം ബി ബി എസ് പ0നത്തിന് അർഹത നേടി ആറളം ഫാം പുനരധിവാസ മേഖലയിലെ ആദ്യ ഡോക്ടർ എന്ന ചരിത്ര നിമിഷം പൂവണിയിക്കാനായുള്ള  മെഡിക്കൽ പ0നത്തിരക്കിലാണിന്ന് ഉണ്ണിമായ എന്ന നാടിൻ്റെ അഭിമാനമായ പെൺകുട്ടി. ആറളം ഫാം പത്താം ബ്ലോക്കിലെ ചപ്പിലി ഹൗസിൽ സി.ആർ. മോഹനൻ്റെയും- ബിന്ദുവിൻ്റെയും  മകൾ ഉണ്ണിമായ. ആദിവാസി വിഭാഗത്തിലെ കുറിച്യ സമുദായാംഗമായ ഉണ്ണിമായ ഇന്ന് വയനാട് ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. സ്വയം പ0നം നടത്തി നീറ്റ് പരീക്ഷയിലൂടെയാണ് സംസ്ഥാന തലത്തിൽ എസ്.ടി വിഭാഗത്തിൽ 37 റാം റാങ്ക് നേടി മെഡിക്കൽ പOനത്തിന് ഉണ്ണിമായ തിളങ്ങുന്ന വിജയം നേടിയത് നേരത്തെ ബി ഡി എസ് പOനത്തിന് അർഹത നേടി മലപ്പുറം മലബാർ ദന്തൽ കോളജിൽ പ്രവേശനം നേടിയെങ്കിലും എംബിബിഎസിനോടുള്ള അടങ്ങാത്ത മോഹം കാരണം കൈയിൽ കിട്ടിയ ബിഡിഎസ് പഠനം രണ്ട് വർഷം കഴിഞ്ഞപ്പോൾ പാതിയിൽ ഉപേക്ഷിക്കുകയും തുടർന്ന്. രണ്ട് വർഷം വീട്ടിലിരുന്നു സ്വയം പഠിച്ചാണ് മെഡിക്കൽ എൻട്രൻസിൽ  മികച്ച റാങ്കുമായി സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ്ണ മെറിറ്റ് സ്ക്വാളർഷിപ്പുമായി കേരളത്തിൽ അതും പ്ലസ്ടു പ0നം പൂർത്തികരിച്ച വയനാട് ജില്ലയിൽ തന്നെയുള്ള മെഡിക്കൽ കോളജിൽ പഠിക്കാനുള്ള അവസരം ഈ മിടുക്കി നേടിയെടുത്തത്. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇരിട്ടിയിലെ പ്രിമെട്രിക്ക് ഹോസ്‌ററലിൽ താമസിച്ച് എൽ.പി യുപി പ0നം കീഴൂർ വി യുപി സ്കൂളിലും ഹൈസ്കൂൾ പ0നം ഇരിട്ടിഹയർ സെക്കണ്ടറിസ്‌കൂളിൽ നിന്നും പൂർത്തീകരിച്ച ശേഷമാണ് ഉണ്ണിമായ വയനാട്‌ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പ്ലസ്ടു പ0നം പൂർത്തീകരിച്ചത്. ഇതിനുശേഷമാണ് എൻട്രൻസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് തുടങ്ങിയത്. കുടുംബത്തിൻ്റെ പ്രയാസവും പ്രതിസന്ധികളും സഹന ജീവിതം കൊണ്ട് മറികടന്ന് പരിഭവങ്ങൾക്കിടയിലും തളരാതെ രണ്ട് വർഷം വീട്ടിലിരുന്ന് സ്വയം തയ്യാറെടുപ്പ് നടത്തിയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്കേടെ എംബിബിഎസ് പഠനത്തിന് ഈ മിടുക്കി യോഗ്യത നേടിയത്. സർക്കാർ മെറിറ്റോടെയാണ് ഇന്ന് വയനാട് മേപ്പാടിയിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർത്ഥിയായി ഉണ്ണിമായ തൻ്റെ മെഡിക്കൽ പOനം തുടരുന്നത്.



Post a Comment

Previous Post Next Post

AD01