കോഴിക്കോട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു




കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. മോഡേൺ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നന്ദകിഷോർ, അവിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.



Post a Comment

Previous Post Next Post

AD01