വനിതാ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


കണ്ണൂർ നിയോജക മണ്ഡലം വനിതാ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കണ്ണൂർ കോര്പറേഷൻ മേയർ adv പി ഇന്ദിര ഉത്ഘാടനം ചെയ്തു യുഡിഎഫ്  മുന്നോട്ട് വെക്കുന്ന ഇന്ദിര ഗ്യാരണ്ടീകൾ അദ്ദേഹം പറഞ്ഞു. തെളിവുകളാൽ പിന്തുണയ്ക്കപ്പെട്ട വാഗ്ദാനങ്ങൾ സ്ത്രീകൾക്ക് സൗജന്യ KSRTC ബസ് യാത്ര കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം 1,000 രൂപ സഹായം ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുടുംബത്തിന് 25 ലക്ഷം രൂപ വരെ പരിരക്ഷ യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല… നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുള്ളതുമാണ്. കേരളത്തിൽ യുഡിഎഫ് തരംഗം ആണുള്ളത് എന്നും നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരുമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് മേയർ adv. ഇന്ദിര പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിന്‌ adv ടി ഒ മോഹനനെ വിജയിപ്പിക്കുന്നതിനു വനിത സ്‌ക്വാഡ്,, മറ്റു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനും ചേർന്ന കൺവെൻ ഷനിൽ  വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്‌ സി സീനത്തിന്റെ അധ്യക്ഷആയി  മുൻ മേയർ സുമ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജ മഠത്തിൽ, നൂർജഹാൻ എം , അമൃത രാമകൃഷ്ണൻ, പി ഷെമീമ, കെ ശബീന, സി ടി ഗിരിജ, ഉഷ അരവിന്ദ്, പുഷ്പലത കെ എൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01