ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

 


ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവരും. ഈ സമയത്ത് കെപിസിസിയുടെ പ്രവർ‌ത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ താത്കാലികമായി നിയമിക്കേണ്ടതുണ്ടെന്നാണ് നേതൃ തലത്തിൽ വിലയിരുത്തിയത്. തുടർന്നാണ് ബെന്നി ബഹനാന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല നൽകാൻ തീരുമാനിക്കുകയായിരുന്നു..അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ. കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മണ്ഡലങ്ങൾ ആദ്യഘട്ട പട്ടികയിൽ ഇല്ല.



Post a Comment

أحدث أقدم

AD01