കേളകം: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കേളകം ആരോഗ്യ വകുപ്പും പേരാവൂർ എക്‌സൈസ് റെയിഞ്ചും അടക്കാത്തോട് ടൗണിൽ സംയുക്ത പരിശോധന നടത്തി. കേളകം ഹെൽത്ത് ഇൻസ്പെക്ടർ അഭിലാൽ ബി, പേരാവൂർ റെയിഞ്ച് എക്സൈസ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തിയത്. സ്കൂളിൽ നിന്ന് നൂറു വാര ചുറ്റളവിലുള്ള ടൗണിലെ മുഴുവൻ സ്ഥാപനങ്ങളിലും പുകയില ഉല്പന്ന വില്പനക്കെതിരെ നിയമ ബോധവൽക്കരണവും ലഹരിവിരുദ്ധ അവബോധനവും പരിശോധനയോടനുബന്ധിച്ച് നൽകി. പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സുനീഷ് കിള്ളിയോട്ട്,സിവിൽ എക്സൈസ് ഓഫീസർ ബാലകൃഷ്ണൻ എം കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു പി.എൻ, ഇർഷാദ് പി പി, അമിത പി ജി എന്നിവരും പങ്കെടുത്തു.

.jpg)

إرسال تعليق