വിജയേക്കാളും 10 ഇരട്ടി ആസ്‌തി തമിഴ് നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥി ലീമ റോസ്


തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നയായ  സ്ഥാനാർത്ഥി സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ്. 5863 കോടിയുടെ ആസ്തി. 19 കിലോ സ്വർണ്ണം, 131 കിലോ വെള്ളി. എഐഎഡിഎംകെ സ്ഥാനാർത്ഥി ആയി  തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് ഇവർ മത്സരിക്കുന്നത്. ലോട്ടറി ബിസിനസുകാരനും മലയാളികൾക്കും സുപരിചിതനായ സാന്റിയാഗോ മാർട്ടിന്റെ ഭാര്യയാണ് ലീമ റോസ്. ലീമ റോസിന്റെ സ്വന്തം സ്വത്ത് 139 കോടി രൂപയും ജംഗമ ആസ്തി 910 കോടി സ്ഥാവര ആസ്തികളും ലീമയുടെ പേരിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.82 കോടി രൂപയാണ് ഇവരുടെ വരുമാനം. ലീമ റോസിന്റെ ആഭരണശേഖരം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. സ്വർണ്ണം മാത്രം 19,233 ഗ്രാം (ഏകദേശം 19 കിലോയിൽ അധികം) ഉണ്ടെന്നാണ് കണക്കുകൾ. 1,31,813 ഗ്രാം (ഏകദേശം 131 കിലോ) വെള്ളിയും ഇവരുടെ കയ്യിലുണ്ട്. രത്നങ്ങൾ: 1,217 കാരറ്റ് ഡയമണ്ട്, 32 ഗ്രാം പ്ലാറ്റിനം എന്നിവയാണ് മറ്റ് കണക്കുകൾ. ഭർത്താവിനും മകനും കൂടി ഏകദേശം 600 ഗ്രാമിലധികം സ്വർണ്ണവും 81 കിലോയോളം വെള്ളിയുമുണ്ട്. അതേസമയം TVK സ്ഥാനാർത്ഥി നടൻ വിജയ്‌യുടെ ആകെ ആസ്തി 603 -625 കോടിയാണ്.



Post a Comment

0 Comments