പട്ടുവം വാണി വിലാസം എ.എൽ .പി സ്കൂൾ 89ാം വാർഷികാഘോഷവും സ്കൂൾ കെട്ടിടോദ്ഘാടനവും


ഇരിക്കൂർ: പട്ടുവം വാണി വിലാസം എ.എൽ .പി സ്കൂൾ 89ാം വാർഷികാഘോഷവും സ്കൂൾ കെട്ടിടോദ്ഘാടനവും നടന്നു. അറിവിൻ്റെ വിശാലമായ ലോകത്തേക്ക് ഒരു നാടിൻ്റെ തലമുറയേ കൈപിടിച്ചുയർത്തിയ പട്ടുവം വാണി വിലാസം സ്‌കൂളിൻ്റെ 89 ാം മത് വാർഷിക ആഘോഷവും സ്‌കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശ്രീമതി കെ വാസന്തി  ( AEO ഇരിക്കൂർ) ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഏരിയ മുസ്‌ലിം റിലീഫ് കമ്മറ്റി (UAE) സമ്മാനിച്ച കിണറിൽ നിന്ന് വെള്ളം വലിച്ചു കൊണ്ട് ശ്രീ എൻ.വി ഹാരീസ് (വൈസ് പ്രസിഡണ്ട് ഇരിക്കൂർ ഏരിയ മുസ്‌ലിം റിലീഫ് കമ്മറ്റി ) നിർവ്വഹിച്ചു. തുടർന്ന് സ്‌കൂളിൻ്റെ പാചക പുരയുടെ ഉദ്ഘടനം പി.പി രാജേഷ് ബാബു (നൂൺ മിൽ ഓഫിസർ ഇരിക്കൂർ ഉപജില്ല )ഉദ്ഘാടനം ചെയ്തു. ശ്രീ. എം.കെ ഉണ്ണി കൃഷ്ണൻ (BPC ഇരിക്കൂർ)എൻഡോവ്മെൻ്റ് വിതരണം നടത്തി. ശ്രീമതി പത്മജ സ്കൂൾ മാനേജർ) ഉപഹാര സമർപ്പണം നടത്തി. മുൻ അദ്യാപകനായ മടവൂർ അബ്‌ദുൾ ഖാദർ, ശ്രീമതി ശരണ്യ (മദർ പി. ടി. എ പ്രസിഡണ്ട്) ബുഷ്‌റ. (പി ടി എ ട്രഷറർ)ശ്രീ സതീശൻ ടി.വി (പൂർവ്വ വിദ്യാർത്ഥി പ്രതിനിധി. ) കെ.ബി ബാബു മാസ്റ്റർ (ഹെഡ് മാസ്റ്റർ) സ്വാഗതവും അധ്യക്ഷൻ ശ്രീമതി നൂർജഹാൻ (പി ടി എ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. ശ്രീമതി രശ്‌മിജ റിപ്പോർട്ട് (എസ്. ആർ. ജി കൺവീനർ) അവതരിപ്പിച്ചു. ലസിത കെ.പി സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01