വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ


വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു, അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്. വിഴിഞ്ഞം പോലീസ് അച്ചു അനന്തു എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്ത് ഒരു ബാറിലിരുന്ന് സുമനും സഹോദരങ്ങളും മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു യുവാവുമായി സഹോദരങ്ങൾ തർക്കത്തിലേർപ്പെട്ടു. ഇത് പരിഹരിക്കാനായി ഇടപെട്ടതാണ് സുമൻ. തുടർന്ന് പ്രതികൾ ബാറിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ റോഡിലിട്ടും പ്രതികൾ മർദിച്ചു.



Post a Comment

أحدث أقدم

AD01