പ്രവാസി സംഘടന സ്കൂളിനു സമ്മാനയായി കിണർ കുഴിച്ചു നൽകി.


ഇരിക്കൂർ: നിലവിൽ കിണറും കുടിവെള്ള സൗകര്യവുമില്ലാത്ത ഇരിക്കൂർ പഞ്ചായത്തിലെ പട്ടുവം വാണീവിലാസം എ. എൽ. പി സ്കൂളിനു പ്രവാസി കൂട്ടായ്മയിൽ സൗജന്യമായി കിണർ കുഴിച്ചു നൽകി. യു. എ. ഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മറ്റിയുടെനേതൃത്വത്തിലാണ് പുതുതായി ഒരു കിണൽ നിർമിച്ചു സ്കൂളിനു സമ്മാനിച്ചത്. സ്‌കൂളിൻ്റെ പരിസരത്തെ വീടുകൾക്കും വെള്ളം ലഭിക്കുന്ന തരത്തിലുള്ള കിണറുകൾ ഇല്ലായിരുന്നു ഇരുനൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിനും പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ഉപകരിക്കുന്ന കിണറാണിത്. കിണറിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂളിൻറെ 89ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ യുഎഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ്കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.വി.ഹാരിസ് വെള്ളം കോരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് കെ .നൂർജഹാൻ അധ്യക്ഷയായി. എഇഒ കെ. വാസന്തി, ഉപജില്ലനൂൺ മീൽ ഓഫീസർ പി.പി. രാജേഷ് ബാബു, ബിപിസി എം. കെ. ഉണ്ണികൃഷ്ണൻ, മുൻപഞ്ചായത്ത് പ്രസിഡൻ്റുമായ കെ. ടി. അനസ്, ടി.പി. ഫാത്തിമ, മാനേജർ കെ.പി. പന്മജ ,ഹെഡ് മാസ്റ്റർ കെ.ബി ബാബു, മടവൂർ അബ്ദുൽ ഖാദർ, ആർ.രശ്മിത, ശരണ്യ, എ ബുഷ്‌റ, ടി.വി. സതീശൻ്റെ കെ.പി.ലസിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കിണർ നിർമാണത്തിന് മൂന്ന് ലക്ഷത്തിലധികം രൂപ ചിലവായി.

റിപ്പോർട്ട്: മടവൂർ അബ്ദുൽ ഖാദർ



Post a Comment

أحدث أقدم

AD01