രാജ്യത്ത് സിലിണ്ടറുകൾ കിട്ടാനില്ല; നെട്ടോട്ടമോടി ഹോട്ടലുകാരും സാധാരണക്കാരും


രാജ്യവ്യാപകമായി എൽ.പി.ജി സിലിണ്ടറുകൾക്ക് ഇപ്പോഴും കടുത്ത ക്ഷാമം തന്നെ ആണ്. ഇത് സാധാരണക്കാരെയും വ്യാപാര മേഖലയെയും ഒരുപോലെ ആണ് പ്രതിസന്ധിയിലാക്കുന്നത്. പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. കോവിഡ്‌ അടച്ചുപൂട്ടലിന്റെ ഘട്ടത്തിൽ വൻനഗരങ്ങളിൽനിന്ന്‌ തൊഴിലാളികൾ കൂട്ടമായി ബിഹാറിലേക്കും യുപിയിലേക്കും മറ്റും കൂട്ടപലായനം ചെയ്‌തതിന്‌ സമാനമായ സാഹചര്യമാണുള്ളത്‌. എൽപിജി സിലിണ്ടറിനായുള്ള സാധാരണക്കാരുടെ നെട്ടോട്ടമാണ്‌ ഭൂരിഭാഗം സംസ്ഥാനങ്ങളിലും. മുംബൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലെ ഹോട്ടലുകളെയും ഭക്ഷണശാലകളെയുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിംഗ് സംവിധാനങ്ങളെയും പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിലുണ്ടായ തടസ്സങ്ങൾ സാരമായി ബാധിച്ചു. സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് പല ഹോട്ടലുകളും തങ്ങളുടെ ഭക്ഷണ മെനു പരിമിതപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിൽ നേരിടുന്ന തടസ്സങ്ങളാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.



Post a Comment

Previous Post Next Post

AD01