കോൺഗ്രസിന് തിരിച്ചറിവും അച്ചടക്കവും വന്നു, അധികാരത്തിലെത്തിയാൽ ഗ്രൂപ്പ് വടംവലി ഉണ്ടാകില്ല': കുഞ്ഞാലിക്കുട്ടി


മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനഹിതം മാനിക്കാതെ പോയാല്‍ ശരിയാവില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. കാലം മാറിയതിന് അനുസരിച്ച് തിരിച്ചറിവ് വന്നു. ഗ്രൂപ്പ് തിരിഞ്ഞ വടം വലി ഒന്നും ഉണ്ടാവില്ല. കോണ്‍ഗ്രസില്‍ വളരെ അച്ചടക്കം വന്നു എന്നും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പോളിങ്ങിന് മുന്‍പ് ഒരു തര്‍ക്കവും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ തിരിച്ചു വരവ് ഇടത് ബിജെപി ക്യാമ്പുകള്‍ സമ്മതിച്ചുകഴിഞ്ഞുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏകീകരണം ഉണ്ടായി. സര്‍ക്കാരിനെതിരെ വിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01