സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയമുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യും


സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും. ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകവേ കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെല്‍ഡിംഗ് ജീവനക്കാരനാണ്. അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുക. ഒരു മണിയോടെയാണ് ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോകുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലേക്കും മറ്റൊന്ന് അദ്ദേഹം ചികിത്സയിലുണ്ടായിരുന്ന കിംസ് ആശുപത്രിയിലേക്ക് നല്‍കും. കരളും കിംസ് ആശുപത്രിയിലേക്ക് നല്‍കാനാണ് തീരുമാനം. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് നല്‍കാനാണ് തീരുമാനം.



Post a Comment

أحدث أقدم

AD01