പിള്ളേരങ്ങ് തൂക്കി കേട്ടോ…; ലിയോയേയും കടത്തിവെട്ടി ആ റെക്കോർഡ് ഇനി ഹാഷിറിനും ​ഗ്യാങിനും

റീൽസ് ഭരിച്ചിരുന്നവർ ഇപ്പോൾ ബി​ഗ് സ്ക്രീനിലും അവരുടെ വരവ്


കളറാക്കിയിരിക്കുകയാണ്. ഞാൻ പറയുന്നത് മറ്റാരെയും കുറിച്ചല്ല, നമ്മുടെ ഹാഷിറിനേയും പിള്ളേരെയും കുറിച്ചാണ്. ആദ്യഭാ​ഗം ഞെട്ടിച്ചത് പോലെ തന്നെ രണ്ടാം ഭാ​ഗവും ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ്. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ തന്നെയാണ് വാഴ 2 നേടിയത്. 10.5 കോടി ആയ്രുന്നു ആദ്യ ദിവസം ചിത്രം നേടിയത്. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും അതുപോലെ തന്നെ ചിത്രം മുന്നേറുകയാണ്.

കേരളത്തിൽ നിന്ന് മാത്രം അഡ്വാൻസായി 5.04 കോടിയാണ് ചിത്രം നേടിയത്. ഞായറാഴ്ച മാത്രം 7 കോടിയിൽ കൂടുതൽ ചിത്രം നേടുമെന്നാണ് അനലിസ്റ്റികൾ പറയുന്നത്. കേരള ബോക്‌സ് ഓഫീസിൽ ആദ്യ ഞായറാഴ്ചയിലെ ഏറ്റവുമുയർന്ന അഡ്വാൻസ് ബുക്കിങിൽ മൂന്നാം സ്ഥാനത്താണ് വാഴ 2. മോഹൻലാൽ നായകനായ എമ്പുരാൻ 8.6 കോടിയും, തുടരും 5.6 കോടിയും നേടി ഒന്നും രണ്ടും സ്ഥാനത്താണ്. വിജയ് നായകനായ ലിയോയെ 4.4 കോടി മറികടന്നാണ് വാഴ 2 മൂന്നാം സ്ഥാനം നേടിയത്.കേരളത്തിൽ നിന്ന് മാത്രം 5.13 കോടിയാണ് സിനിമ നേടിയത്. മിഡിൽ ഈസ്റ്റ് മാർക്കറ്റിൽ നിന്ന് 3.4 കോടി ആണ് വാഴ 2 നേടിയത്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും ആണ് ചിത്രത്തെ കുറിച്ച് ഉയരുന്ന കമന്റുകൾ. ഏപ്രിൽ രണ്ടിനാണ് സിനിമ റിലീസ് ചെയ്തത്.



Post a Comment

أحدث أقدم

AD01