തിരുവനന്തപുരം വെള്ളനാട് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു


തിരുവനന്തപുരം വെള്ളനാട് കൂട്ടായണിയിൽ പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സരസ്വതി വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. സംഭവത്തിൽ ബന്ധുക്കളായ സുധ, ഗീത എന്നിവർക്ക് പരുക്കേറ്റു. ഗീതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ വെള്ളനാട് ആശുപത്രിയിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ബൈക്കിനായി ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, കോഴിക്കോട് മിനി ബൈപ്പാസിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി കെ ജെ സുനിലാണ് (40) മരിച്ചത്. കോട്ടയത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ പിന്നിലിരുന്ന് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സുനിലിൻ്റെ തല ബസിലിടിക്കുകയായിരുന്നു.



Post a Comment

Previous Post Next Post

AD01