കേരളത്തിൽ ഇടതുപക്ഷം തന്നെ തുടരും; സംവിധായകൻ കമൽ


കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ കമൽ. നിയമസഭാ തെര‍‍ഞ്ഞെടുപ്പിൽ തന്റെ സമ്മതിദായക അവകാശം രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിലെ തിരുവള്ളൂർ എൽ .പി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ഇത് യുവാക്കളുടെ അവസരമാണെന്നും, ചെറുപ്പക്കാർ, തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കമൽ പറഞ്ഞു. മൂന്നാം ഊഴത്തിലേക്ക് എൽഡിഎഫ് സർക്കാർ കടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതുപക്ഷം. മുതിർന്ന നേതാക്കളെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിന് കാശ് മുതൽ വർ​ഗീയ ധ്രൂവീകരണം വരെയുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാ​ഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ട് എന്നാൽ, ഇവയെല്ലാം മുളയിലേ നുള്ളിക്കളയാൻ സാധിച്ചിട്ടുണ്ട്. കേരളത്തിലെ 40 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് മെയ് 4, 2026നായിരിക്കും. ഭരണവിരുദ്ധ തരംഗമില്ലെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, വോട്ടർമാരുടെ ഈ വലിയ പങ്കാളിത്തം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും കണക്കുകൂട്ടൽ.



Post a Comment

Previous Post Next Post

AD01