വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം: ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി



വനിത സംവരണ ഭേദഗതി ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ എംപിമാരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ബില്ലിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 
2029 മുതലുള്ള ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വനിത സംവരണം നടപ്പിലാക്കും. ഏപ്രിൽ 16നു വനിത സംവരണ ബിൽ ചർച്ച ചെയ്ത് പാസാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കും. സംവരണം നടപ്പാക്കാൻ വൈകുന്നത് ഒഴിവാക്കാനാണ് 2011-ലെ സെൻസസ് മാനദണ്ഡമാക്കുന്നത്. നിലവിലുള്ള എസ് സി, എസ് ടി സംവരണങ്ങൾ തുടരുന്നതിനൊപ്പം നിയമസഭകളിലും സമാനമായ രീതിയിൽ സ്ത്രീസംവരണം ഏർപ്പെടുത്തും.


Post a Comment

Previous Post Next Post

AD01