കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ മുൻകരുതലുകൾ എടുത്തേ മതിയാകൂ. ഇല്ലെങ്കിൽ വലിയ അപകടത്തിലേക്കാണ് അത് എത്തിക്കുക. ഈ ചൂടിനെ പ്രതിരോധിക്കാൻ എന്തൊക്കെയാണ് കഴിക്കോണ്ടത് എന്തൊക്കെയാണ് കുടിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ ഇല്ലെങ്കിൽ നോക്കൂ ഇതൊക്കെ കഴിക്കുന്നതും കുടിക്കുന്നതും ചൂട് കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അമിതമായി ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണ പദാർഥങ്ങൾ കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് ശരീരതാപം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. സമീഗ്രിതമായതും ലഘുവായതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയെന്നതാണ് പ്രധാനം. പച്ചക്കറിയും പഴങ്ങളും ധാരളമായി കഴിക്കുന്നതും ഈ ചൂടിൽ ശരീരത്തിന് ഗുണം ചെയ്യും. അതിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് തണ്ണിമത്തൻ. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, കക്കിരി, വെള്ളരി എന്നിവയും കഴിക്കുന്നത് നല്ലതാണ്. ഉപ്പിട്ട നാരങ്ങാ വെള്ളം, മേരും വെള്ളം, ഇളനീർ എന്നിവ കുടിക്കുന്നത് നല്ലതാണ്. ഇതിന് പുറമെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് ശ്രദ്ധിക്കുകയാണെങ്കിൽ ഈ പൊള്ളുന്ന ചൂടിനെ നമുക്ക് അതിജീവിക്കാം.

.jpg)

إرسال تعليق