തന്റെ പേരും ചിത്രവും ഉപയോഗിച്ച് ചിലർ ലോണ്‍ പരസ്യം പ്രചരിക്കുന്നുണ്ടെന്ന് നടൻ അജുവര്‍ഗീസ്. ഇതിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരും ചതിയില്‍പ്പെടരുതെന്നും നടൻ ഫേയ്സ്ബുക്കിൽ കുറിച്ചു. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. അനുവാദമില്ലാതെയാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ കണ്ട് ആരും ലോണ്‍ എടുക്കരുതെന്നും പിന്നീട് ഇവർ ചതിയില്‍ കുടുക്കുമെന്നും അജുവര്‍ഗീസ് പറഞ്ഞു. ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.

.jpg)

Post a Comment