നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ​ദാരുണാന്ത്യം


തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം. പ്രദേശവാസിയായ രവി എന്നയാളാണ് കൊല്ലപ്പെട്ടത്. ആറോട്ടുപാറയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. ഉത്സവത്തിന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. പാചക ജോലികളില്‍ സഹായത്തിനായി രവിയും സജീവമായി ഉണ്ടായിരുന്നു. പാചകത്തിനിടെ വെള്ളം എടുക്കാനായി കുറച്ച് ദൂരേക്ക് പോയപ്പോഴായിരുന്നു കാട്ടാന ആക്രമണം. പ്രദേശത്ത് മറഞ്ഞിരുന്ന കാട്ടാന രവിയെ ആക്രമിക്കുകയായിരുന്നു. രവിയുടെ തലക്കായിരുന്നു ആനയുടെ ചവിട്ടേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണം ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ്.

ഇതേ സ്ഥലത്ത് ഇതിനുമുമ്പും കാട്ടാനയുടെ ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഓവേലി ആറാട്ടുപാറയിൽ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.



Post a Comment

أحدث أقدم

AD01