FCRA നിയമഭേ​ദ​ഗതി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നത് : ഡോ ജോൺ ബ്രിട്ടാസ് എംപി


എഫ് സി ആർ എ നിയമഭേ​ദ​ഗതി ദൂരവ്യാപക പ്രത്യഘാതങ്ങൾ സൃഷ്‌ടിക്കുന്നതാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. മതപരിവർത്തന നിയമത്തിൻ്റെ മറ്റൊരു എഡിഷനാണിത്. വഖഫ് ബില്ലിന് സമാനമായി ക്രൈസ്തവ സഭകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കഴിയുമെന്നതാണ് ബില്ല് കൊണ്ട് ലക്ഷ്യമിടുന്നത്. താൻ പാർലമെൻ്റിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. ബിലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇന്ദിരാഗാന്ധിയാണ് എഫ്സിആ‌ർഎ ബില്ല് ആദ്യം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് താല്പര്യമില്ലാത്ത സംഘടനകളുടെ സ്വത്ത് പിടിച്ചെടുക്കുന്നു. മൗലികാവകാശങ്ങളുടെ ലംഘനമാണിത്. ചർച്ച പോലും നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ന്യൂനപക്ഷങ്ങൾക്കെതിരെ പല നീക്കങ്ങളും നടന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അ​ദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും എഫ് സി ആർ എ ബില്ലിൽ മുമ്പ് കൈ കോർത്തതാണ്. ജോർജ് കുര്യന് പോലും ന്യൂനപക്ഷ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.





Post a Comment

أحدث أقدم

AD01