ചുട്ടുപൊള്ളി, വെന്തുരുകി കേരളം, വേണം ജാ​ഗ്രത; സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്


കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് അസഹനീയമാംവിധം കൂടുന്നു. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഇന്നും തുടരുകയാണ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തുമെന്ന വിവരവും കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. ഈ മാസം 29-ാം തീയതി നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർ​ഗോഡ്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.



Post a Comment

أحدث أقدم

AD01