മധ്യപ്രദേശില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 75കാരനായ അഭിഭാഷകന്‍ പിടിയില്‍


മധ്യപ്രദേശില്‍ അഞ്ചുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 75കാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്തു. ഭോപ്പാലിലെ ഹബീബ്ഗഞ്ചിലാണ് സംഭവം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പമായിരുന്നു പ്രതിയായ അഭിഭാഷകന്‍റെ താമസം. അഭിഭാഷകന്‍റെ പേരക്കുട്ടിയുടെ സുഹൃത്തായിരുന്നു അഞ്ചുവയുസുകാരി. കളിക്കാനായി അഭിഭാഷകന്‍റെ വീട്ടിലേക്ക് അഞ്ചുവയസുകാരി പോവുന്നതും പതിവായിരുന്നു. പതിവുപോലെ അഭിഭാഷകന്റെ പേരക്കുട്ടിയുടെ കൂടെ കളിക്കാന്‍ അഞ്ചുവയസുകാരി പ്രതിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് പീഡനത്തിനിരയായത്. ഇരുകുട്ടികളും ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ പ്രതിയെ അഞ്ചുവയസുകാരിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് അമ്മയെ അറിയിച്ചു. കുട്ടിയെ പരിശോധിച്ച ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടന്‍ ഡോക്ടറുടെ പക്കലെത്തിച്ചു. പരിശോധനയില്‍ കുട്ടി ലൈംഗികാതിക്രമത്തിനു ഇരയായതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന കൗണ്‍സിലിങ്ങില്‍ പ്രതി നടത്തിയ കുറ്റകൃത്യം പെണ്‍കുട്ടി വെളിപ്പെടുത്തി. അറസ്റ്റുചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.



Post a Comment

أحدث أقدم

AD01