ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് വന്‍വിലക്കുറവ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍. യു.കെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവര്‍ എസ്.വി, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്.വി എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത്. ഇതുപ്രകാരം റേഞ്ച് റോവര്‍ എസ്.വി.ക്ക് 75 ലക്ഷം രൂപയും റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്.വിക്ക് 40 ലക്ഷം രൂപയുമാണ് കുറച്ചത്. ഇതുപ്രകാരം മുമ്പ് 4.25 കോടി രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്ന എസ്.വിയുടെ ഇപ്പോഴത്തെ 3.5 കോടി രൂപയായി. 2.75 കോടി രൂപ വിലയുണ്ടായിരുന്ന സ്‌പോര്‍ട്‌സ് എ.സിയുടെ വില 2.35 ലക്ഷം രൂപയുമായി. അതേസമയം, സ്ലോവാക്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഡിഫന്‍ഡര്‍, ഡിസ്‌കവറി എന്നീ മോഡലുകള്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന മോഡലുകള്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് റേഞ്ച് റോവര്‍ മോഡലുകളുടെ വില കുറയുന്നത്. 2025 സെപ്റ്റംബറില്‍ റേഞ്ച് റോവര്‍ മോഡലുകളുടെ വില 30 ലക്ഷം രൂപ വരെ കുറച്ചിരുന്നു. റേഞ്ച് റോവര്‍ എസ്.വി മോഡലുകളില്‍ 4.4 ലിറഅറര്‍ ട്വിന്‍-ടര്‍ബോ വി8 പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. റേഞ്ച് റോവറില്‍ 540 ഹോഴ്‌സ് പവറും റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സില്‍ 635 ഹോഴ്‌സ് പവറുമാണ് ലഭിക്കുക. സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഇഷ്ട വാഹനങ്ങളാണ് റേഞ്ച് റോവര്‍. ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോര്‍ട്ട്, ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയാണ് ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിനു കീഴിലെ ഇപ്പോഴത്തെ മോഡലുകള്‍.

.jpg)

إرسال تعليق