ദില്ലിയിൽ എസി പൊട്ടിത്തെറിച്ച് 9 പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന


ദില്ലിയിൽ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. ദില്ലിയിലെ വിവേക് ​​വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നി​ഗമനം. അതേസമയം തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഇതുവരെ ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായാണ് വിവരം. എന്നിരുന്നാലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.



Post a Comment

Previous Post Next Post

AD01