വിമാനം പറത്താതെ പൈലറ്റ് ജോലി; ശമ്പളം 95 ലക്ഷം രൂപ വരെ, വെറൈറ്റി അവസരം


ദിനംപ്രതി അനേകം കൗതുകം നിറഞ്ഞ സംഭവങ്ങളാണ് വ്യോമയാന രം​ഗത്ത് സംഭവിക്കുന്നത്. അത്തരത്തിൽ വിമാനക്കമ്പനിയായ ബ്രീട്ടീഷ് എയർവേയ്സ് ഒരു പുതിയ ആശയവുമായി എത്തിയിരിക്കുകയാണ്. അമേരിക്കയിലെ ചിക്കാ​ഗോ ഒ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന പൈലറ്റിന് ഏകദേശം ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം) ആണ് ശമ്പളമായി നൽകാൻ ഒരുങ്ങുന്നത്. വിമാനം പറത്തേണ്ട ആവശ്യമില്ലെന്നാണ് ബ്രിട്ടീഷ് എയർവേയ്സ് മുന്നോട്ടുവയ്ക്കുന്ന നിബന്ധന. പകരം വിമാനങ്ങളെ ​ഗ്രൗണ്ടിൽ നിന്ന് സുരക്ഷിതമായി മാറ്റിയാൽ മതിയാകും. ടാക്സി പൈലറ്റുമാരെയാണ് വിളിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഷിക്കാഗോ ഓപ്പറേഷൻസുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യമാണ് ഈ ജോലി സൃഷ്ടിക്കാൻ കാരണമായത്. ദിവസവും എത്തുന്ന മൂന്ന് അന്താരാഷ്ട്ര സർവീസുകളും ടെർമിനൽ 5-ലാണ് ഇറങ്ങുന്നത്. ഇവിടെയാണ് യുഎസ് കസ്റ്റംസ് പരിശോധന നടക്കുന്നത്. എന്നാൽ മടങ്ങിപ്പോകുന്ന വിമാനങ്ങൾ ടെർമിനൽ 3-ലാണ് പുറപ്പെടുന്നത്. ഇത് പ്രധാനമായും അമേരിക്കൻ എയർലൈൻസ് ഉപയോഗിക്കുന്ന ടെർമിനലാണ്. ഈ ക്രമീകരണം ഇരുവിഭാഗങ്ങളും തമ്മിലുള്ള ട്രാൻസാറ്റ്ലാന്റിക് സഹകരണത്തിന്റെ ഭാഗമാണ്.വിമാനങ്ങളെ കണക്ടിംഗ് ഗേറ്റുകൾക്ക് അടുത്തേക്ക് മാറ്റുന്നത് യാത്രക്കാരുടെ കണക്ഷൻ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും, സേവന സമയക്രമം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പൈലറ്റുമാരുടെ പ്രധാന ജോലികൾ

വലിയ വിമാനങ്ങളെ—Boeing 777, Boeing 787 Dreamliner—വിമാനത്താവളത്തിനുള്ളിൽ സുരക്ഷിതമായി നീക്കുന്നതാണ്. ടാക്സിയിംഗിന് മുൻപ് സുരക്ഷാ പരിശോധനകൾ നടത്തുക, ഗ്രൗണ്ട് കൺട്രോളുമായി ഏകോപനം പുലർത്തുക, തിരക്കേറിയ ടാക്സിവേകൾ വഴി വിമാനം നീക്കുക, ടെർമിനലുകൾക്കിടയിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.

വിരമിച്ച പൈലറ്റുമാർക്ക് കൂടുതൽ അവസരമുള്ളത്. അമേരിക്കൻ നിയമങ്ങൾ പ്രകാരം ഒരു നിർദ്ദിഷ്ട പ്രായത്തിന് ശേഷം വാണിജ്യ വിമാനങ്ങൾ പറത്താൻ സാധിക്കില്ലെങ്കിലും, ഗ്രൗണ്ടിൽ വിമാന നിയന്ത്രണം നടത്താൻ ഇവർക്ക് സാധിക്കുന്നതാണ്. അതിനാൽ,വ്യോമയാന രം​ഗത്ത് തുടരാൻ ആഗ്രഹമുള്ളവർക്ക് ഇത് മികച്ച അവസരമാണ്. ചിക്കാ​ഗോ ഒ ഹെയർ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. വർഷംതോറും 70 മില്യണിലധികം യാത്രക്കാരും ആയിരക്കണക്കിന് വിമാന സർവീസുകളുമാണ് ഇവിടെ നടക്കുന്നത്.



Post a Comment

Previous Post Next Post

AD01