കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേട് ആരോപണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി റോഷി അഗസ്‌റ്റിൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും റോഷി അഗസ്‌റ്റിൻ പറഞ്ഞു. കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ല. പദ്ധതിയിൽ സർക്കാരിന് മുതൽ മുടക്കില്ല. അതുകൊണ്ടുതന്നെ സർക്കാരിന് നഷ്‌ടവുമില്ലെന്ന് മുൻ മന്ത്രി പറഞ്ഞു. ലാഭത്തിൻ്റെയല്ല, വരുമാനത്തിൻ്റെ മൂന്നര ശതമാനമാണ് സർക്കാരിന് ലഭിക്കുകയെന്ന് റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി. തൻ്റെ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് അദേഹം ആരോപിച്ചു. ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. ക്രമക്കേടില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതി. നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. റോഷി അഗസ്റ്റിന് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വന്‍ തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് പാര്‍ട്ടിയിലെ രണ്ടാമനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നത്.

.jpg)

.gif)
Post a Comment