ആർത്തവത്തിന് മുമ്പുള്ള ഈ ലക്ഷണങ്ങൾ തള്ളിക്കളയല്ലേ; പിഎംഎസ് നിസാരക്കാരനല്ല


സ്ത്രീകളുടെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ഇത്രയധികം സ്വാധീനിക്കുന്ന, എന്നാൽ സമൂഹത്തിൽ ഇപ്പോഴും വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു അവസ്ഥയാണ് പ്രീമെൻസ്ട്രൽ സ്ട്രെസ്. ആർത്തവചക്രത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങളുടെ കൂട്ടത്തെയാണ് ഈ പേരിൽ വിളിക്കുന്നത്. ആർത്തവത്തിന് ഏകദേശം 5 മുതൽ 11 ദിവസങ്ങൾക്ക് മുമ്പ് തുടങ്ങി, ആർത്തവം ആരംഭിക്കുന്നതോടെയോ അതിന് ശേഷമുള്ള ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ അവസാനിക്കുന്ന ലക്ഷണങ്ങളാണിത്. ഈ സമയത്ത് സ്ത്രീ ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. പി.എം.എസിന്റെ ലക്ഷണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം വൈകാരികം ശാരീരികം എന്നിങ്ങനെ. ചെറിയ കാര്യങ്ങൾക്ക് പോലും കടുത്ത ദേഷ്യം വരിക. മൂഡ് മാറ്റങ്ങൾ ആകുലതയും വിഷാദവും. കാരണമില്ലാത്ത ഭയം, ഒറ്റപ്പെടൽ, നിരാശ എന്നിവ തോന്നുക. ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക എന്നിവയാണ് വൈകാരികമായ ലക്ഷണങ്ങൾ.സ്തനങ്ങളിൽ ഉണ്ടാകുന്ന വേദനയും കനവും. വയറുവേദന, ഗ്യാസ് നിറഞ്ഞതുപോലെയുള്ള അസ്വസ്ഥത കടുത്ത തലവേദനയും കടുപ്പമേറിയ ശരീരവേദനയും. ക്ഷീണവും ഊർജ്ജമില്ലായ്മയും ആണ് ശാരീരികമായ ലക്ഷണങ്ങൾ. ചില സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ സാധാരണയേക്കാൾ വളരെ കഠിനമായിരിക്കും. ഈ അവസ്ഥയെ പി.എം.ഡി.ഡി എന്ന് വിളിക്കുന്നു. ഇതൊരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്. പി.എം.എസ് പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ സാധിക്കും. ജോലിത്തിരക്കുകൾക്കിടയിലും മനസ്സമാധാനം നൽകുന്ന കാര്യങ്ങൾക്കായി അല്പം സമയം കണ്ടെത്തുക.



Post a Comment

أحدث أقدم

AD01