വലച്ച് മുഖ്യമന്ത്രിയുടെ ​ഗുരുവായൂർ ക്ഷേത്ര സന്ദർശനം, മണിക്കൂറുകൾ കാത്തു നിന്നിട്ടും തൊഴാനായില്ല; പരാതിയുടെ ഓഡിയോ പുറത്ത്


ഗുരുവായൂർ ക്ഷേത്രദർശനം നടത്താനെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സുരക്ഷ നടപടികളെ തുടർന്ന് ജനം വലഞ്ഞു. മണിക്കൂറികളോളെ കാത്തു നിന്നിട്ടും തൊഴാൻ പറ്റാതെ ജനങ്ങൾ ബുദ്ധിമുട്ടി. നിരവധി പേർക്ക് ദർശനത്തിന് സാധിച്ചില്ലെന്നും ഭക്തർ പരാതി പറയുന്നു. ഇതിന്റെ ഓഡിയോ സന്ദേശവും ഇതിനോടകം പ്രചരിക്കുന്നുണ്ട്. രാത്രി മുതൽ ക്യൂ നിന്ന നിരവധി ആളുകൾ ദർശനം നടത്താതെ മടങ്ങുകയായിരുന്നു. പലരും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് മടങ്ങിയത്. രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും തൊഴാൻ കഴിഞ്ഞില്ലെന്നും പരാതി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദർശന പ്രമാണിച്ച് ജനറൽ പാസുകളും ഒഴിവാക്കിയിരുന്നു.



Post a Comment

Previous Post Next Post

AD01