കാനഡയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ച നിലയിൽ


കാനഡയിലെ നയാഗ്രയിൽ ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചതായി പൊലീസ്. ആനന്ദ് ജില്ലയിലെ ബൊർസാദ് സ്വദേശിനിയായ, 22 കാരി വിധി മേഘയാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മെയ് 15നാണ് വിധിയ കാണാതായതായി പൊലീസിന് റിപ്പോർട്ട് ലഭിക്കുന്നത്. പഠനത്തിനായി കാനഡയിൽ താമസിച്ച് വരികയായിരുന്ന വിധി പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് മുമ്പും കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾ ഇത്തരം സാഹര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 2025 ഡിസംബറിലും ഏപ്രിലിലും ഇന്ത്യൻ വിദ്യാർഥികൾ വെടിയേറ്റ് മരിച്ചിരുന്നു. 20 വയസുള്ള ശിവങ്ക് അവസ്തി, 21കാരനായ ഹർസിമ്രത് രന്ധാവ എന്നിവരാണ് കൊല്ലപ്പെട്ടത്. 2024 ഡിസംബറിൽ എഡ്മണ്ടണിൽ 20 വയസുള്ള ഇന്ത്യൻ വിദ്യാർഥിയായ ഹർഷ്ദീപ് സിംഗ് ആന്റൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ പാർട്ട് ടൈം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.



Post a Comment

Previous Post Next Post

AD01