ആറളം പുനരുധിവാസ മേഖലയിൽ വരുന്ന ബ്ലോക്ക് 9, പൂക്കുണ്ട് ഭാഗത്ത് തരിശായി കിടന്നിരുന്ന അര ഏക്കറോളം വരുന്ന ഭൂമിയിലാണ് ഇഞ്ചിക്കൃഷി നടത്തുന്നത്. വനംവകുപ്പിന്റെ ആറളം ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറളം ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇഞ്ചി കൃഷി ഒരുക്കുന്നത്. ആറളം ഫാം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനും പുനരുധിവാസ മേഖലയിലെ ആളുകൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി വന്യജീവികളെ ആകർഷിക്കാത്ത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, കാടുമൂടിയും തരിശായും കിടക്കുന്ന ഭൂമികൾ തെളിച്ച് കൃഷിയോഗ്യമാക്കുക,പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുക വഴി വരുമാനം ഉറപ്പാക്കുക എന്നിവയാണ് ഇഞ്ചിക്കൃഷിയിലൂടെ ആറളം ഇ ഡി സി ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ പുനരുധിവാസ മേഖലയിൽ കൂടുതൽ വിപുലമായ രീതിയിൽ കൃഷി നടത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. 12.05.2026ന് നടന്ന വിത്ത് നടീൽ പരിപാടി ആറളം വൈൽഡ് ലൈഫ് വാർഡൻ, വി.രതീശൻ അവർകൾ ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളം EDC സെക്രട്ടറി സിജേഷ് കെ വി, BFO , മല്ലിക പി സി, പ്രസിഡൻ്റ്, ആറളം EDC എന്നിവർ സംസാരിച്ചു.

.jpg)

إرسال تعليق