ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്. കേവലം 29 പന്തില്‍ 94 റണ്‍സാണ് ഇന്ത്യ എ ഓപ്പണര്‍ സൂര്യവംശി അടിച്ചെടുത്തത്. ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ സൂര്യവംശി 30-ാം പന്തില്‍ പുറത്താവുകയായിരുന്നു. ഇപ്പോള്‍ റുതുരാജ് ഗെയ്കവാദ് (4), ക്യാപ്റ്റന്‍ തിലക് വര്‍മ (8) എന്നിവര്‍ ക്രീസിലുണ്ട്. വെറും 11 പന്തില്‍ സൂര്യവംശി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും 15-കാരന്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ സെഞ്ചുറിക്കരികെ വീഴുകയായിരുന്നു. എട്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്. സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി.
ശ്രീലങ്ക എ: നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിദു ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, സഹാന്‍ അരച്ചിഗെ (ക്യാപ്റ്റന്‍), രവിന്ദു ഫെര്‍ണാണ്ടോ, വനുജ സഹാന്‍, മുഹമ്മദ് ഷിറാസ്, വിജയകാന്ത് വ്യാസ്‌കാന്ത്, ദുലാജ് സമുദിത, കുഗതാസ് മാതുലന്‍.
ഇന്ത്യ എ: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, നിഷാന്ത് സിന്ധു, അനുകുല്‍ റോയ്, വിപ്രജ് നിഗം, അശോക് ശര്‍മ്മ, യാഷ് താക്കൂര്‍.





0 تعليقات