ഇരിട്ടി പുഴയിലേക്ക് ചാടി പെൺകുട്ടി, മരണത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടുകാർ.

 



ഇരിട്ടി പുഴയിലേക്ക്  ചാടി പെൺകുട്ടി, മരണത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടുകാർമുങ്ങിത്താഴുന്നതിനിടയിൽ മൂന്ന് യുവാക്കൾ പുഴയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തി.ഇതിൽ ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയാണ്.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴക്കുന്ന് സ്വദേശി പ്രചോദ് ഇതിനിടയിൽ  അവശനായത് ആശങ്കയുണ്ടാക്കി.പെൺകുട്ടി പുഴയിലേക്ക് ചാടുന്നത് ഇതുവഴി കടന്നു പോയ ലോറി ഡ്രൈവറാണ് കണ്ടത്.ലോറി നിർത്തി ഓടിയെത്തുമ്പോഴേക്കും യുവതി ചാടിക്കഴിഞ്ഞിരുന്നു.വിളിച്ചു കൂവുന്നത് ശ്രദ്ധയിൽപ്പെട്ട നിർമാണ തൊഴിലാളികളാണ് ഓടിയെത്തി പുഴയിലേക്ക് ചാടിയത്.യുവതിക്ക് നീന്താനറിയുന്നതിനാലാണ് മുങ്ങി താഴാതിരുന്നത്.

ഇരിട്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ആസ്പത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിക്കുന്നു. ആത്മഹത്യാ ശ്രമമെന്നു സംശയം.തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം.



Post a Comment

0 Comments