ശ്രീകണ്ഠപുരം: വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച് പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് പറഞ്ഞു. കഴിഞ്ഞ 10 വർഷം കേരളത്തിലെ സർവ്വീസ് പെൻഷൻകാരെമാത്രമല്ല.സമസ്ത മേഖലയിലുള്ളവരേയും അവഗണിച്ചുകൊണ്ട് മുന്നോട്ട് പോയവരായിരുന്നു പിണറായി സർക്കാർ. ഇതിനൊരുമാറ്റംവരാൻ പോകുന്നു എന്നതിന്റെ തെളിവാണ് വയോജന വകുപ്പ് രുപീകരണവും KSRCയിൽ സ്ത്രീകൾക്കുള്ള സൗജ്യ യാത്രയും. പെൻഷൻകാരുടെ ക്ഷാമാശ്വാസം മുടക്കം കൂടാതെ നൽകുമെന്നും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്നും ബജറ്റവതരണത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അത് പാലിക്കുക തന്നെ ചെയ്യുമെന്നും, ഇക്കാര്യത്തിൽ പെൻഷൻകാർക്ക് ഒരാശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ് എസ് പി എ ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ് സമ്മേളനം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എൻ.എൽ. ചാക്കൊ അദ്ധ്യക്ഷതവഹിച്ചു.പുതുതായി സംഘടനയിലേക്ക് വന്നവരെ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ഇ.വി.രാമകൃഷ്ണൻ സ്വീകരിച്ചു, ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ മുഖ്യ പഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.സുഖദേവൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.ചന്ദ്രാംഗതൻ, ഡോ.കെ.വി. ഫിലോമിന, എൻ.ജെ.സ്റ്റീഫൻ,കെ.ബാബു, പി.ടി.കുര്യാക്കോസ്, പി.ദിനേശൻ, വർഗ്ഗീസ് ജോൺ, ഡോ.വി.എ. അഗസ്റ്റിൻ,എം.ജനാർദ്ദനൻ,ജൈനമ്മ മോഹൻ എന്നിവർ പ്രസംഗിച്ചു. പെൻഷൻകാരുടെ വിവിധ കലാപരിപാടികളും നടന്നു.





0 تعليقات