സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

 

മലയാള സിനിമയില്‍ പ്രതിഫലത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ത്ഥ്യമാണെന്ന് നടി ശാന്തികൃഷ്ണ. 24 സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍. ഗോപീകൃഷ്ണനുമായി നടത്തിയ പോഡ്കാസ്റ്റ് ഷോ, മൈന്‍ഡ്.. യുവര്‍ വേര്‍ഡ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിസിനസ് നടക്കുന്നത് നായകനെ കേന്ദ്രീകരിച്ചാണെന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ലെന്നും ശാന്തികൃഷ്ണ ചൂണ്ടിക്കാട്ടുന്നു. അമ്മ പോലൊരു സംഘടനയുടെ ഇന്നത്തെ അപചയം വേദനിപ്പിക്കുന്നതാണെന്നും പോഡ്കാസ്റ്റില്‍ നടി ശാന്തികൃഷ്ണ പറഞ്ഞു. അംഗങ്ങള്‍ പരസ്പരം തല്ലു കൂടുന്നതും പഴി ചാരുന്നതും നല്ലതല്ല. പലപ്പോഴും ഇത് അതിരു വിടുന്നതു കണ്ട് വിഷമം തോന്നാറുണ്ട്. സ്ത്രീയാണെന്ന് കരുതി ഓരാളെ കണ്ണടച്ച് അനുകൂലിക്കാനൊന്നും താന്‍ തയാറാകില്ല. എല്ലാം നീതിപൂര്‍വം ആകണമെന്നാണ് ആഗ്രഹിക്കുന്നത്. അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സ്വഭാവത്തിനും വിശ്വാസങ്ങള്‍ക്കും ചേരുന്ന തരത്തില്‍ ആകില്ലെന്ന തോന്നിയതിനാല്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നുവെന്നുംകെ.ആര്‍. ഗോപീകൃഷ്ണനുമായി നടത്തിയ പോഡ്കാസ്റ്റ് ഷോ, മൈന്‍ഡ്.. യുവര്‍ വേര്‍ഡ്സില്‍ ശാന്തികൃഷ്ണ പറഞ്ഞു.



إرسال تعليق

0 تعليقات