ജീവിതത്തെ എങ്ങനെ വായിക്കുന്നു എന്നത് പ്രധാന കാര്യമാണെന്ന് എഴുത്തുകാരൻ വിനോയി തോമസ്. "നമ്മുടെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ അവസ്ഥ വായിച്ചു പെരുമാറുന്നതാണ് യഥാർത്ഥ വായന,"
കളക്ടറേറ്റ് ലൈബ്രറിയും സ്റ്റാഫ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനമായി കളക്ടറേറ്റിൽ നടത്തിയ
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കവേ അദ്ദേഹം ഉദ്യോഗസ്ഥരോടായി പറഞ്ഞു.
അറിവ് സംസ്കരിച്ച് സൂക്ഷിച്ചുവെക്കാൻ മനുഷ്യരാശി കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ വിദ്യയാണ് എഴുത്തും വായനയും എന്ന് വിനോയ് തോമസ് നിരീക്ഷിച്ചു. സത്യസന്ധമായ ജീവിതം പറയലാണ് ലോകത്ത് ഇപ്പോഴത്തെ എഴുത്തിന്റെ ശൈലി. ജീവിതത്തിന്റെ വായനകളിൽ നമ്മളെക്കാൾ മിടുക്കരാണ് പുതിയ തലമുറ, അദ്ദേഹം പറഞ്ഞു.
പരിപാടി ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യനെ കൂടുതൽ സ്വതന്ത്രരാക്കുമെന്ന് കളക്ടർ പറഞ്ഞു.
എ.ഡി.എം എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ കെ കെ സുബൈർ, കെ ബാലഗോപാൽ,
ഹുസൂർ ശിരസ്തദാർ നിസാർ എന്നിവർ സംസാരിച്ചു.
റവന്യൂ വകുപ്പ് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി.






0 تعليقات